ലോകകപ്പിൽ സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലാൻഡ്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം നേടിയതോടെ ന്യൂസിലൻഡ് സെമി ഏതാണ്ട് ഉറച്ചിരിക്കുകയാണ്. ഇന്ന് ശ്രീലങ്ക ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 24 ഓവറിലേക്ക് ലക്ഷ്യം കണ്ടു. അവർക്ക് ആകെ നാലു വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണർ ആയ കോൺവെ 45 റൺസും രചിൻ രവീന്ദ്ര 42 റൺസും എടുത്തു.
അവസാനം ആഞ്ഞടിച്ച് മിച്ചൽ വിജയം വേഗത്തിൽ ആക്കി. മിച്ചൽ 31 പന്തിൽ നിന്ന് 43 റൺസ് എടുത്തു. ഈ വിജയത്തോടെ ന്യൂസിലാൻഡിന് പത്തു പോയിന്റായി. അവർ ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. എട്ടു പോയിന്റ് ഉള്ള പാകിസ്ഥാനെക്കാൾ മെച്ചപ്പെട്ട റൺ റേറ്റ് ന്യൂസിലൻഡിന് ഉണ്ട്. പാകിസ്ഥാന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും വെറും 171 റൺസിന് ന്യൂസിലൻഡ് പുറത്താക്കിയിരുന്നു. സെമി ഉറപ്പിക്കാൻ വലിയ വിജയത്തിനായി നോക്കുന്ന ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ബൗളർമാർ കാഴ്ചവെച്ചത്. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ നിന്ന് തിളങ്ങിയത്. കുശാൽ തുടക്കത്തിൽ 28 പന്തിൽ നിന്ന് 51 റൺസ് എടുത്തിരുന്നു. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വേറെ ബാറ്റർമാർ ആർക്കും തിളങ്ങാനായില്ല.
ഒരു ഘട്ടത്തിൽ 128-9 എന്ന നിലയിൽ ആയിരുന്ന ശ്രീലങ്കയെ മധുശങ്കയും തീക്ഷണയും ചേർന്ന് അവസാന വിക്കറ്റിൽ 43 റൺസ് ചേർത്ത് ഭേദപ്പെട്ട നിലയിൽ എത്തിക്കുക ആയിരുന്നു. മധ്യശങ്ക 19 റൺസും തീക്ഷണ 38 റൺസും എടുത്തു.
ന്യൂസിലാൻഡിനായി ബോൾട്ട് ബൗളു കൊണ്ട് ഏറ്റവും മികച്ചു നിന്നു. ബോൾട്ട് 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്നറും രചിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗത്തി ഓരു വിക്കറ്റും വീഴ്ത്തി.