ബാറ്റു കൊണ്ട് തിളങ്ങി വില്യംസണും മിച്ചലും, ന്യൂസിലൻഡിന് മൂന്നാം ജയം

Newsroom

ഏകദിന ലോകകപ്പിൽ മൂന്നാം വിജയത്തോടെ ന്യൂസിലൻഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ബംഗ്ലാദേശ് ഉയർത്തിയ 246 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലൻഡ് 8 വിക്കറ്റ് വിജയമാണ് നേടിയത്. വില്യംസണും ഡാരിൽ മിച്ചലും ചേർന്ന് ന്യൂസിലൻഡിനെ 43 ഓവറിലേക്ക് വിജയത്തിലേക്ക് എത്തിച്ചു. മിച്ചൽ 67 പന്തിൽ 89 റൺസുമായി ടോപ് സ്കോറർ ആയി.

Picsart 23 10 13 21 36 17 116

പരിക്ക് മാറി എത്തിയ കെയ്ൻ വില്യംസൺ 107 പന്തിൽ നിന്ന് 78 റൺസ് എടുത്തു. വീണ്ടും പരിക്ക് അനുഭവപ്പെട്ടതിനാൽ വില്യംസൺ റിട്ടയർ ചെയ്ത് കളം വിട്ടത് ന്യൂസിലൻഡിന് ആശങ്ക നൽകും. തുടക്കത്തിൽ ഓപ്പണർ കോണ്വേ 45 റൺസുമായി ന്യൂസിലൻഡിന് നല്ല തുടക്കം നൽകി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 245/9 റൺസ് ആണ് എടുത്തത്. മികച്ച ബൗളൊംഗ് കാഴ്ചവെച്ച ന്യൂസിലൻഡിന് എതിരെ ബംഗ്ലാദേശ് ബാറ്റിങ് നിരയിലെ ഭൂരിഭാവും പരാജയപ്പെട്ടു. 66 റൺസ് എടുത്ത മുഷ്ഫിഖുർ റഹ്മാനും 40 റൺസ് എടുത്ത ഷാകിബും, 41 റൺ എടുത്ത മഹ്മൂദുള്ളയും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.

ന്യൂസിലൻഡ് 23 10 13 17 29 22 028

ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് 56-4 എന്ന നിലയിൽ ആയിരുന്നു‌. അവിടെ നിന്ന് മുഷ്ഫികറും ഷാകിബും ചേർന്ന കൂട്ടുകെട്ട് ആണ് ബംഗ്ലാദേശിനെ മാന്യമായ സ്കോറിൽ എത്തിച്ചത്. ന്യൂസിലഡിനായി ലോകി ഫെർഗൂസൺ മൂന്ന് വിക്കറ്റും ട്രെന്റ് ബൗൾട്ട്, മാറ്റ് ഹെൻറി എന്നിവർ 2 വിക്കറ്റും വീഴ്ത്തി. മാറ്റ് ഹെൻറി, സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.