ദക്ഷിണാഫ്രിക്ക വീണു!!! നെതര്‍ലാണ്ട്സ് വീഴ്ത്തി

Sports Correspondent

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറി. നെതര്‍ലാണ്ട്സിനെതിരെ 246 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നെതര്‍ലാണ്ട്സിനെതിരെ 207 റൺസ് മാത്രമേ നേടാനായുള്ളു. 44/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലര്‍ പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ കാര്യങ്ങള്‍ പ്രയാസമായി തുടര്‍ന്നു. 42.5 ഓവറിൽ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ നെതര്‍ലാണ്ട്സ് 38 റൺസ് വിജയം ആണ് കരസ്ഥമാക്കിയത്.

Netherlands

43 റൺസ് നേടിയ ഡേവിഡ് മില്ലര്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 145/7 എന്ന നിലയിലായിരുന്നു. ജെറാള്‍ഡ് കോയെറ്റ്സര്‍ 22 റൺസും ഹെയിന്‍റിച്ച് ക്ലാസ്സന്‍ 28 റൺസും നേടിയെങ്കിലും നെതര്‍ലാണ്ട്സ് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ബാറ്റിംഗ് ടീമിന് അതിജീവിക്കാനായില്ല.

കേശവ് മഹാരാജ് 40 റൺസ് നേടി ദക്ഷിണാഫ്രിക്കയുടെ തോൽവി ഭാരം കുറച്ചപ്പോള്‍ നെതര്‍ലാണ്ട്സിനായി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പോള്‍ വാന്‍ മീക്കേരന്‍, റോളോഫ് വാന്‍ ഡെര്‍ മെര്‍വ്, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.