മുഹമ്മദ് ഷമി ആണ് ഈ ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം അർഹിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഷമി ഐ സി സിയുട്സ് പ്ലയർ ഓഫ് ദി ടൂർണമെന്റ് നോമിനേഷനിൽ ഉള്ള 9 പേരിൽ ഒരാളാണ്. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ മുഹമ്മദ് ഷമി വീഴ്ത്തിയിട്ടുണ്ട്.
“ഇന്ത്യയുടെ ബെഞ്ചിൽ എപ്പോഴും മാച്ച് വിന്നർമാർ ഉണ്ടായിരുന്നു. ഹാർദിക്കിന്റെ പരിക്ക് ഒരു അനുഗ്രഹമാണെന്ന് ഞാൻ പറയില്ല, എന്നാൽ ഷമി എങ്ങനെ കളിക്കുമെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു, കൂടാതെ അദ്ദേഹം പ്രകടനം നടത്തിയ രീതി മികച്ചതാണ്. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിന് ആരെങ്കിലും അർഹനാണെങ്കിൽ അത് മുഹമ്മദ് ഷമിയാണെന്ന് എനിക്ക് തോന്നുന്നു,” യുവരാജ് പറഞ്ഞു.
രോഹിത് ഷർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ഒരു ലോകകപ്പ് മെഡൽ അർഹിക്കിന്നുണ്ട് എന്നും അത് ഇന്ന് ലഭിക്കട്ടെ എന്നും യുവരാജ് ആശംസിച്ചു.
“രോഹിത് ശർമ്മയ്ക്കും രാഹുൽ ദ്രാവിഡിനും തങ്ങളുടെ ആദ്യ ലോകകപ്പ് മെഡൽ നേടാനുള്ള അവസരമുണ്ട്. അവർ അത് അർഹിക്കുന്നു. ഏഷ്യാ കപ്പിന് മുമ്പ്, ഇന്ത്യൻ ഏകദിന ടീം എവിടെയാണെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. അയ്യർ, രാഹുൽ, ബുംറ എന്നിവരുടെ തിരിച്ചുവരവ് തീർച്ചയായും ഒരു മാറ്റമുണ്ടാക്കി, ”യുവരാജ് കൂട്ടിച്ചേർത്തു