ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമി ഇന്നും ഇന്ത്യക്കായി തീപാറും പന്തുകൾ എറിഞ്ഞ് റെക്കോർഡുകൾ തകർത്തു. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യക്ക് ആയി ഏറ്റവും കൂടുതൽ വിക്കറ്റുകൾ ലോകകപ്പിൽ വീഴ്ത്തിയ താരമായി ഷമി മാറി.
ഷമി ഇന്ന് 5 ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് 5 വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഷമി 9 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ ലോകകപ്പിൽ ആകെ മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 14 വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഷമിക്ക് ലോകകപ്പിൽ ആകെ 45 വിക്കറ്റുകൾ ആയി. വെറും 14 ഇന്നിംഗ്സിൽ 45 വിക്കറ്റുകളിൽ എത്തിയതോടെ ആണ് ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുക്കുന്ന താരമായി അദ്ദേഹം മാറിയത്.
44 വിക്കറ്റ് വീതം വീഴ്ത്തിയ സഹീർ ഖാനും ജവഗൽ ശ്രീനാഥും ആയിരുന്നു ഇന്ത്യക്ക് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങൾ. സഹീർ ഖാന് 23 ഇന്നിങ്സും ശ്രീനാഥിന് 33 ഇന്നിങ്സും വീണ്ടി വന്നിരുന്നു 44 വിക്കറ്റിൽ എത്താൻ. ആ റെക്കോർഡ് ആണ് ഷമി മറികടന്നത്.
Mohammed Shami | 45 | 14 |
Zaheer Khan | 44 | 23 |
Javagal Srinath | 44 | 33 |