മിച്ചൽ മാർഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി, എന്ന് മടങ്ങി വരും എന്ന് വ്യക്തമല്ല

Newsroom

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഓസ്ട്രേലിയയുടെ അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം നാട്ടിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയ അറിയിച്ചു. 32-കാരൻ അനിശ്ചിതകാലത്തേക്ക് പുറത്തായിരിക്കും.എന്ന് മടങ്ങി വരും എന്ന് ഇതുവരെ വ്യക്തമല്ല. പരിക്ക് കാരണം മാക്സ്‌വെലിനെ നഷ്ടമായ ഓസ്ട്രേലിയക്ക് മാർഷ് കൂടി പുറത്താകുന്നത് വലിയ തിരിച്ചടിയാകും.

മിച്ചൽ മാർഷ് 23 11 02 12 20 49 192

“വ്യക്തിപരമായ കാരണങ്ങളാൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഇന്നലെ രാത്രി വൈകി നാട്ടിലേക്ക് മടങ്ങി,” ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയിൽ പറയുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 4 ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മാർഷ് ഉണ്ടാകില്ല എന്ന് ഉറപ്പാണ്. നവംബർ 7ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയുടെ അവസാന ലീഗ് മത്സരം.