ക്ലാസ്സനും മില്ലറും ദക്ഷിണാഫ്രിക്കയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു – എയ്ഡന്‍ മാര്‍ക്രം

Sports Correspondent

അഞ്ചാം നമ്പറിൽ ക്ലാസ്സനും ആറാം നമ്പറിൽ മില്ലറും ഉണ്ടെന്നതാണ് ദക്ഷിണാഫ്രിക്കയുടെ കരുതെന്നും ഇവര്‍ മറ്റു ടീമുകള്‍ക്ക് അപകടകാരികളായ ജോഡികളാണെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം. ഇംഗ്ലണ്ടിനെതിരെയുള്ള ഓള്‍റൗണ്ട് പ്രകടനം ഏറെ സന്തോഷം നൽകുന്നുവെന്നും ഇംഗ്ലണ്ട് ചേസിംഗ് ഇഷ്ടപ്പെടുന്ന ടീമാണെന്ന വ്യക്തതയുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ആദ്യം ബാറ്റ് ചെയ്യുവാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായിരുന്നുവെന്നും മാര്‍ക്രം വ്യക്തമാക്കി.

അത് ചൂടത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരും ഫീൽഡര്‍മാരും തളരുന്ന സാഹചര്യവും ഒഴിവാക്കിയെന്ന് മാര്‍ക്രം കൂട്ടിചേര്‍ത്തു. ടോപ് ഓര്‍ഡറിൽ റീസ ഹെന്‍ഡ്രിക്സിന്റെ ഇന്നിംഗ്സും എടുത്ത് പറയേണ്ടതാണെന്ന് മാര്‍ക്രം പറഞ്ഞു. ഇന്നലെ റീസ 85 റൺസും ക്ലാസ്സന്‍ 67 പന്തിൽ 109 റൺസും നേടി. മില്ലര്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങിയിലെങ്കിലും 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന് മാര്‍ക്കോ ജാന്‍സെന്‍ മികവ് പുലര്‍ത്തി.