ഓസ്ട്രേലിയ 286 റൺസിന് ഓള്‍ഔട്ട്, ലാബൂഷാനെയ്ക്ക് അര്‍ദ്ധ ശതകം, നാല് വിക്കറ്റ് നേടി ക്രിസ് വോക്സ്

Sports Correspondent

ഇംഗ്ലണ്ടിെനെതിരെ ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 286 റൺസ് നേടി ഓസ്ട്രേലിയ. ഇന്ന് 49.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് 44 റൺസ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 52 റൺസ് നേടി പുറത്തായി.

ക്രിസ് വോക്സ് ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 38/2 എന്ന നിലയിലേക്ക് വീണു. ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 75 റൺസാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്. സ്മിത്തിനെയും തൊട്ടടുത്ത തന്റെ ഓവറിൽ ജോഷ് ഇംഗ്ലിസിനെയും പുറത്താക്കി ആദിൽ റഷീദ് വീണ്ടും ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

ലാബൂഷാനെ ഗ്രീന്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 61 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ലാബൂഷാനെയെ മാര്‍ക്ക് വുഡ് പുറത്താക്കി ഈ കൂട്ടുകെട്ട് തര്‍ത്തു. ഗ്രീനും സ്റ്റോയിനിസും ചേര്‍ന്ന് 45 റൺസ് ആറാം വിക്കറ്റിൽ നേടിയപ്പോള്‍ സ്റ്റോയിനിസ് 35 റൺസാണ് നേടിയത്. 19 പന്തിൽ 29 റൺസ് നേടി ആഡം സംപ ഓസ്ട്രേലിയയുടെ സ്കോര്‍ 286 ലേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലും ആദിൽ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.