നിരാശ മാത്രം – കുശൽ മെന്‍ഡിസ്

Sports Correspondent

തന്റെ ടീമിന്റെ ദാരുണമായ പ്രകടനത്തിൽ നിരാശ മാത്രമാണുള്ളതെന്നും തന്റെ പ്രകടനത്തിലും ഇതേ നിരാശയുണ്ടെന്നും കുശൽ മെന്‍ഡിസ് വ്യക്തമാക്കി. മധുഷങ്ക മികച്ച രീതിയിലാണ് ബൗള്‍ ചെയ്തെന്നും കോഹ്‍ലിയെയും വിരാടിനെയും പുറത്താക്കിയ ശേഷം മധ്യ ഓവറുകളിൽ ശ്രീലങ്ക നന്നായി പന്തെറിഞ്ഞുവെങ്കിലും പിന്നീട് മത്സരം ടീം കൈവിടുകയായിരുന്നുവെന്നും മെന്‍ഡിസ് വ്യക്തമാക്കി.

ടീമിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നുവെന്നും ടീമിന് ഇനി രണ്ട് മത്സരങ്ങളുണ്ടെന്നും അവയിൽ ശക്തമായ തിരിച്ചുവരവ് ടീമിന് നടത്താനാകുമെന്നും കുശൽ മെന്‍ഡിസ് വ്യക്തമാക്കി.