ലോകകപ്പിൽ എനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവും ചഹാലും കളിക്കണമെന്ന് മുൻ ഇന്ത്യൻ സ്പിൻ ബൗളർ ഹർഭജൻ സിങ്. ഈ അടുത്ത കാലത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിൽ ഈ സ്പിന്നർമാരുടെ സേവനം ഉണ്ടെന്നും ഹർഭജൻ പറഞ്ഞു.
കുൽദീപും ചഹാലും ചമ്മിലുള്ള കൂട്ടുകെട്ട് വളരെ മികച്ചതാണെന്നും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഏകദിനത്തിൽ ഇന്ത്യ നേടിയ ഫലങ്ങളുടെ ക്രെഡിറ്റ് ഇവർക്ക് കൂടി അവകാശപെട്ടതാണെന്ന്കൂടി ഹർഭജൻ പറഞ്ഞു. മറ്റു ടീമുകൾക്കൊന്നും രണ്ടു സ്പിന്നർമാർ ഇല്ലെന്നും മിഡിൽ ഓവറുകളിൽ ഇന്ത്യക്ക് അത് ഗുണം ചെയ്യുമെന്നും ഹർഭജൻ പറഞ്ഞു. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പോലും രണ്ടു സ്പിന്നർമാർ എന്നത് ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ഇന്ത്യ അവരുടെ മികച്ച ഇലവനെ തിരഞ്ഞെടുക്കുമ്പോൾ ഈ രണ്ടു പേരും ടീമിൽ ഉണ്ടാവണമെന്നും ഹർഭജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരെയുള്ള മത്സരത്തിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. മാത്രത്തിൽ ബാബർ അസമിനെ പുറത്താക്കിയ പന്തിനെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ചഹാൽ ആവട്ടെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ മത്സരത്തിൽ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.