ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് എറ്റവും വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറും എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റഷിദ് ലത്തീഫ് പറഞ്ഞു. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. എട്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ബുമ്ര ആണ് ഇപ്പോൾ ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ ഉള്ളത്.
പാകിസ്താൻ കുൽദീപിനെ ഭയത്തോടെയാണ് നേരിട്ടത് എന്നും റഷീദ് ലത്തീഫ് പറയുന്നു. “കുൽദീപിന് എതിരെ, ഞങ്ങൾ ഭീരുക്കളായിരുന്നു, ഞങ്ങൾ അവന്റെ പത്ത് ഓവർ പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു പാകിസ്ഥാൻ ബാറ്റ്‌സ്മാനും കുൽദീപിനെ ആക്രമിക്കാൻ കഴിഞ്ഞില്ല, ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി കുൽദീപ് മാറുമെന്ന് ഞാൻ കരുതുന്നു,” ലത്തീഫ് പറഞ്ഞു.
ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി എല്ലാ മത്സരങ്ങളും കളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ അശ്വിനെ തിരഞ്ഞെടുക്കാത്തതിൽ ഞാൻ അത്ഭുതപ്പടുന്നു. അദ്ദേഹം ഇന്ത്യക്കായി എല്ലാ മത്സരങ്ങളും കളിക്കണമെന്ന് എനിക്ക് തോന്നുന്നു. അശ്വിൻ കളിച്ചിരുന്നെങ്കിൽ പാകിസ്താന് അന്ന് 190 റൺസ് പോലും നേടാനാകുമെന്ന് ഞാൻ കരുതുന്നില്ല,” ലത്തീഫ് കൂട്ടിച്ചേർത്തു