കുൽദീപ് യാദവിന്റെ സ്പിൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരെ വരെ ഞെട്ടിക്കാറുണ്ട്. ഇന്ന് ആ വിധി ബറ്റ്ലറിനായിരുന്നു ആ ബൗൾ നേരിടേണ്ട വിധി. ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിയ പന്ത് മിഡിൽ സ്റ്റമ്പും എടുത്താണ് പോയത്. ബട്ലർ ബാറ്റു വെച്ചതിന് അടുത്തൊന്നും ആയിരുന്നില്ല പന്തുള്ളത്. നിസ്സംശയം ഈ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ബൗൾ ആണ് ഇതെന്ന് പറയാം.
കുൽദീപിന്റെ ഇത്തരത്തിലുള്ള ടേൺ ബാറ്റർമാരെ ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല. 2019 ലോകകപ്പിൽ ബാബർ അസമിനെ പുറത്താക്കിയ കുൽദീപിന്റെ പന്ത് ആരും മറന്നു കാണില്ല. അന്ന് ആ പന്തും ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളായി എല്ലാവരും വിലയിരുത്തിയിരുന്നു. 7.2 ഡിഗ്രിയോളം കുൽദീപിന്റെ പന്ത് ഇന്ന് ടേൺ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.