ന്യൂസിലൻഡിനെതിരെ 95 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിയെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. കളിയുടെ എല്ലാ ഫോർമാറ്റുകളിലും വിരാട് കോഹ്‌ലി ചേസിംഗ് എളുപ്പമാക്കിയെന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ വാട്‌സൺ പറഞ്ഞു.
“റൺ പിന്തുടരുന്നത് അത്ര എളുപ്പമല്ലെന്ന് ആളുകൾ മനസ്സിലാക്കണം, പക്ഷേ കോഹ്‌ലി അത് വളരെ എളുപ്പമാക്കുന്നു. ഇത്രയും കാലം അദ്ദേഹം അത് ചെയ്തു, അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിക്കുന്നു. ഇത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.” വാട്സൺ പറയുന്നു.
“വിരാട് കോഹ്ലിയുടെ ഉള്ളിൽ ഒരു കമ്പ്യൂട്ടർ ഉണ്ട്. ആ ഇന്റേണൽ കമ്പ്യൂട്ടർ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു, ശരിയായ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. ഇത് അത്ര എളുപ്പമല്ല. ഇത് ഒരു തോൽവിയില്ലാത്ത ടീമിനെതിരായ ലോകകപ്പ് ഗെയിമായിരുന്നു. മികച്ച ഫോമിലുള്ള ടീമായിരുന്നു, എങ്കിലും കോഹ്ലിയുടെ ഉള്ളിലെ കമ്പ്യൂട്ടറുകൾ അവന്റെ കാര്യം ചെയ്യുന്നു. ഈ ഇന്നിംഗ്സുകൾ കാണാൻ വളരെ മനോഹരമാണ്,” വാട്സൺ കൂട്ടിച്ചേർത്തു