സുഹൃത്തുക്കളോട് കോഹ്‍ലിയുടെ നിര്‍ദ്ദേശം, ടിക്കറ്റ് ആവശ്യപ്പെടരുത്, വീട്ടിലിരുന്ന് കളി ആസ്വദിക്കൂ

Sports Correspondent

ലോകകപ്പ് അടുക്കുമ്പോളേക്കും തന്നോട് ടിക്കറ്റ് ആവശ്യപ്പെടരുതെന്ന് സുഹൃത്തുക്കളോട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. അതിന് പകരം വീട്ടിലിരുന്നു കളി ആസ്വദിക്കൂ എന്ന ഉപദേശം ആണ് കോഹ്‍ലി തന്റെ സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത്.

2011ന് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം വലിയ ആവേശത്തോടെയാണ് ഇന്ത്യയിലെ കായിക പ്രേമികള്‍ ഈ ടൂര്‍ണ്ണമെന്റിനെ സമീപിക്കുന്നത്. എന്നാൽ ടിക്കറ്റിന് ആവശ്യക്കാരേറെ വരുമ്പോള്‍ ഏവര്‍ക്കും അത് ലഭിയ്ക്കുക അസാധ്യമായി മാറും. ടിക്കറ്റ് ലഭിയ്ക്കാത്തവര്‍ നിരാശരാകേണ്ടെന്നും വീട്ടിലിരുന്നു കളി കാണാവുന്നതാണെന്നും കോഹ്‍ലി പറഞ്ഞു.

Viratkohlirohitsharma

ഒക്ടോബര്‍ 5ന് ലോകകപ്പ് ആരംഭിയ്ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 8ന് ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ്.