ഇന്ത്യ പ്രതിസന്ധിയിൽ ആകുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രക്ഷകനാണ് കോഹ്ലി എന്ന് റെയ്ന

Newsroom

ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നേടിയ 4 വിക്കറ്റിന്റെ വിജയത്തിന് ശേഷം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സുരേഷ് റെയ്ന. കോഹ്ലി മികച്ച ഫോമിലാണെന്നും മുന്നോട്ട് വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറഞ്ഞു.

കോഹ്ലി 23 10 23 00 42 17 711

“വിരാട് കോഹ്‌ലി തികച്ചും മികച്ച ഫോമിലാണ്, തന്റെ ബാറ്റിംഗ് ആസ്വദിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. അദ്ദേഹൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും ആസ്വദിക്കുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതാണ് അദ്ദേഹം ഇന്ന് ചെയ്ത ഏറ്റവും മികച്ച കാര്യം.” റെയ്‌ന പറഞ്ഞു.

“ഓരോ തവണയും ഞങ്ങൾ പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോൾ, ആ പ്രതിസന്ധിയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രക്ഷിക്കാൻ കോഹ്‌ലി മുന്നോട്ടു വരുന്നു. അവൻ അത് ഒരുപാട് തവണ ചെയ്തിട്ടുണ്ട്. കോഹ്ലിയുടെ ആത്മവിശ്വാസവും ശാന്തതയും കളിയെക്കുറിച്ചുള്ള അവബോധവും അതിശയിപ്പിക്കുന്നതാണ്,” റെയ്‌ന കൂട്ടിച്ചേർത്തു.