വിരാട് കോഹ്‌ലി ഫോമിലാണെന്നും ഈ ക്രിക്കറ്റ് ലോകകപ്പിൽ റൺസ് സ്കോർ ചെയ്യുന്നത് അദ്ദേഹം തുടരും എന്നും മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ്. ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു കൈഫ്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 110 പന്തിൽ 85 റൺസ് കോഹ്‌ലി നേടിയിരുന്നു.
“ആദ്യ മത്സരത്തിൽ കോഹ്ലിക്ക് മികച്ച ആദ്യ മത്സരമുണ്ടെങ്കിൽ, കോഹ്ലി പിന്നെ നിർത്തില്ല. താൻ ഫോമിലാണെന്നും തനിക്ക് സ്ഥിരമായി സ്കോർ ചെയ്യാൻ ആകുമെന്നും അദ്ദേഹത്തിന് അറിയാം, ഇത് കോഹ്ലിയെ അപകടകാരിയാക്കും” കൈഫ് പറഞ്ഞു.
“കോഹ്ലിക്കിത് ഒരു ഹോം ഗെയിമാണ്. ആരാധകർ ബാനറുകളുമായി വന്ന് അദ്ദേഹത്തിനായി ആരവം ഉയർത്തും. അദ്ദേഹത്തിന്റെ പേര് ഇതിനകം തന്നെ എഴുതിചേർത്ത സ്റ്റേഡിയമാണിത്, അതിനാൽ അദ്ദേഹത്തിന് പ്രത്യേക പ്രചോദനം ആവശ്യമില്ല. അദ്ദേഹത്തിന്റെ ഫോമിൽ, ഈ പിച്ചിൽ ബൗളർമാർ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് എനിക്ക് തോന്നുന്നു,” കൈഫ് കൂട്ടിച്ചേർത്തു.