ഇന്ത്യൻ ടീമിലെ യുവതാരങ്ങൾ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കുമെന്ന് ഗൗതം ഗംഭീർ. ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ കോഹ്ലി നേടിയ 85 റൺസിന്റെ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗംഭീർ.
“ഡ്രസ്സിംഗ് റൂമിലെ യുവ ക്രിക്കറ്റർമാരിൽ പലരും ഫിറ്റ്നസിന്റെ പ്രാധാന്യം എന്താണെന്ന് കോഹ്ലിയിൽ നിന്ന് പഠിക്കണം, വിക്കറ്റിന് ഇടയിലെ ഓട്ടത്തിന്റെ പ്രാധാന്യവും അവർ കോഹ്ലിയിൽ നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക ആണ് ഏകദിനത്തിൽ പ്രധാനം, ടി20 ക്രിക്കറ്റിന്റെ സ്വാധീനം കാരണം എകദിനത്തിലും യുവതാരങ്ങൾ കൂറ്റൻ ഷോട്ടൊനാണ് പ്രധാന്യം കൊടുക്കുന്നത്.” ഗംഭീർ പറയുന്നു.
“എന്നാൽ അത് എളുപ്പമായിരിക്കില്ല. നിങ്ങൾ രണ്ടിന് 2 അല്ലെങ്കിൽ 3നും നോക്കുക. കൂറ്റൻ ഷോട്ടിന് കാത്തിരുന്നാൽ സമ്മർദ്ദം കൂടുകയെ ചെയ്യുകയുള്ളൂ. ഈ യുവ ക്രിക്കറ്റ് താരങ്ങൾ വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗംഭീർ പറഞ്ഞു.
“വലിയ ടോട്ടലുകൾ പിന്തുടരേണ്ടിവരുമ്പോൾ, നിങ്ങൾക്ക് സമ്മർദ്ദം ഉൾക്കൊള്ളാൻ കഴിയണം. നിങ്ങൾക്ക് ഈ ആത്മവിശ്വാസം ഉണ്ടായിരിക്കണം, ഏകദിന ക്രിക്കറ്റിൽ കോഹ്ലി സമ്മർദ്ദം മറികടക്കാൻ ആ വലിയ ഷോട്ടുകൾ അടിക്കുന്നില്ല നിങ്ങൾ മനസ്സിലാക്കണം.” ഗംഭീർ പറഞ്ഞു