വിരാട് കോഹ്ലിയും 50 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് മറികടക്കാൻ കഴിവുള്ള താരങ്ങൾ ഉണ്ട് എന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ അക്മൽ. ബാബർ അസമിന് ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് തകർക്കാൻ കഴിയുമെന്നാമ്മ്് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ പറഞ്ഞത്. 50 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് ഭേദിക്കാൻ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ബാറ്റ്‌സ്മാൻമാർക്ക് മാത്രമേ കഴിയൂവെന്നും അക്മൽ പറഞ്ഞു.
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനും 50 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് പിന്തുടരാനാകുമെന്ന് മുൻ പാകിസ്ഥാൻ താരം കൂട്ടിച്ചേർത്തു.
“50 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് ആദ്യ മൂന്ന് ബാറ്റ്‌സുകാർക്ക് മാത്രമേ തകർക്കാൻ കഴിയൂ, മധ്യനിരക്ക് അത് തകർക്കാൻ കഴിയില്ല. അത് തകർക്കാൻ കഴിയുന്ന ബാബർ അസം നമുക്കുണ്ട്. ഇന്ത്യക്ം ശുഭ്മാൻ ഗിൽ ഉണ്ട്. അദ്ദേഹത്തിനും ഈ റെക്കോർഡ് പിന്തുടരാൻ കഴിയും.” അക്മൽ പറഞ്ഞു. ബാബർ അസമിന് ഇപ്പോൾ ഏകദിനത്തിൽ ആകെ 19 സെഞ്ച്വറി ആണ് ഉള്ളത്.