ഇന്ന് മറ്റൊരു കിംഗ് കോഹ്ലി രാത്രി ആയിരുന്നു. 8 വർഷത്തിനു ശേഷം ലോകകപ്പിൽ കോഹ്ലി സെഞ്ച്വറി നേടിയ ദിനം. ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇന്നത്തെ സെഞ്ച്വറി കോഹ്ലിയുടെ 48ആം ഏകദിന സെഞ്ച്വറി ആണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിക്ക് 1 എണ്ണം മാത്രം പിറകിലാണ് കോഹ്ലി ഇപ്പോൾ ഉള്ളത്.
ഈ ലോകകപ്പിൽ തന്നെ സച്ചിനെ മറികടന്ന് 50ആം ഏകദിന സെഞ്ച്വറി നേടുക ആകും കോഹ്ലിയുടെ ലക്ഷ്യം. 49 സെഞ്ച്വറിയുള്ള സച്ചിൻ, 48 സെഞ്ച്വറിയുള്ള കോഹ്ലി, 31 സെഞ്ച്വറിയുള്ള രോഹിത് ശർമ്മ എന്നിവരാണ് ഏകദിനത്തിൽ സെഞ്ച്വറിയുടെ കാര്യത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
ഇന്ന് 97 പന്തിൽ നിന്ന് 103 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 4 സിക്സും 6 ഫോറും കോഹ്ലി ഇന്ന് നേടി.