ഇന്ന് അവസാനം കോഹ്ലി സെഞ്ച്വറിയിലേക്ക് എത്താനായി സിംഗിൾ എടുക്കാതെ ആയിരുന്നു കളിച്ചിരുന്നത്. എന്നാൽ അത് കോഹ്ലിയുടെ തീരുമാനം ആയിരുന്നില്ല എന്നും സെഞ്ച്വറി നോക്കാനും സിംഗിൾ എടുക്കണ്ട എന്നും താൻ ആണ് കോഹ്ലിയോട് പറഞ്ഞത് എന്നും രാഹുൽ പറഞ്ഞു. രാഹുൽ ആയിരുന്നു നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നത്. കോഹ്ലിയുടെ ഏകദിനത്തിലെ 48ആം സെഞ്ച്വറി ആയിരുന്നു ഇത്.
സെഞ്ചുറിക്ക് വിരാട് കോഹ്‌ലിക്ക് 27 റൺസ് വേണ്ട സമയത്ത് ഇന്ത്യക്ക് ജയിക്കാൻ 28 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. എന്നിട്ടും അദ്ദേഹത്തിന് സെഞ്ച്വറിയിൽ എത്താനായി. സിംഗിൾസ് നിരസിക്കുന്നത് ശരിയല്ല എന്നാണ് കോഹ്ലി പറഞ്ഞത് എന്ന് രാഹുൽ പറയുന്നു
‘കോഹ്ലി യഥാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു, ‘സിംഗിൾസ് എടുക്കാത്തത് നല്ല കാര്യമായി തോന്നുന്നില്ല, ഇത് ഇപ്പോഴും ഒരു ലോകകപ്പാണ്, ഇത് ഇപ്പോഴും ഒരു വലിയ സ്റ്റേജാണ്, ഞാൻ എന്റെ നേട്ടങ്ങൾക്ക് ആയി ശ്രമിക്കുന്നതായി ആളുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ എന്ന് കോഹ്ലി എന്നോട് പറഞ്ഞു ” രാഹുൽ പറയുന്നു
“വിജയം അടുത്ത് ആണെന്നും നിങ്ങൾക്ക് ഈ നാഴികക്കല്ല് കൈവരിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ശ്രമിക്കണം” എന്നും ഞാൻ അദ്ദേഹത്തിന് മറുപടി നൽകി. അവസാനം അദ്ദേഹം സെഞ്ച്വറി നേടി,” കെ എൽ രാഹുൽ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.