സംഗക്കാരയെ മറികടന്ന് കെയിന്‍ വില്യംസണ്‍, റെക്കോര്‍ഡ് എന്തെന്നറിയാം

Sayooj

ലോകകപ്പ് മത്സരങ്ങളില്‍ രണ്ട് പുറത്താകലുകള്‍ക്കിടയില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി കെയിന്‍ വില്യംസണ്‍. കുമാര്‍ സംഗക്കാരയുടെ 326 റണ്‍സിനെയാണ് കെയിന്‍ വില്യംസണ്‍ കഴിഞ്ഞ് മൂന്ന് മത്സരങ്ങളിലെ സ്കോറുകളിലൂടെ മറികടന്നത്. ടോണ്ടണില്‍ 79 റണ്‍സ് നേടി അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നിന്ന കെയിന്‍ വില്യംസണ്‍ ബ്രിമിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 106 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്നലെ 148 റണ്‍സ് നേടി വിന്‍ഡീസിനെതിരെ മാഞ്ചസ്റ്ററില്‍ പുറത്താകുമ്പോള്‍ 333 റണ്‍സാണ് താരം നേടിയത്. സംഗക്കാരയുടെ റെക്കോര്‍ഡിനെക്കാള്‍ 7 റണ്‍സ് കൂടുതല്‍ നേടി കെയിന്‍ വില്യംസണ്‍ ഇനി ഈ റെക്കോര്‍ഡ് തന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.