ഏകദിനത്തിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി കെയിന്‍ വില്യംസണ്‍, ന്യൂസിലാണ്ടിന്റെ രക്ഷകനായി

Sayooj

ന്യൂസിലാണ്ട് ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ മാര്‍ട്ടില്‍ ഗപ്ടില്‍ പുറത്തായപ്പോള്‍ താന്‍ നേരിട്ട അടുത്ത പന്ത് ബൗണ്ടറി പായിച്ചാണ് കെയിന്‍ വില്യംസണ്‍ ഇന്ന് തന്റെ ഇന്നിംഗ്സിനു തുടക്കം കുറിച്ചത്. അതേ ഓവറില്‍ ഒരു ട്രിപ്പിള്‍ കൂടിയോടി കെയിന്‍ വില്യംസണ്‍ സ്ട്രൈക്ക് മാറിയപ്പോള്‍ അടുത്ത പന്തില്‍ കോളിന്‍ മണ്‍റോയും പവലിയനിലേക്ക് മടങ്ങി. 7/2 എന്ന നിലയില്‍ നിന്ന് ന്യൂസിലാണ്ട് ** എന്ന നിലയിലേക്ക് എത്തിയപ്പോള്‍ അതില്‍ എടുത്ത് പറയേണ്ടത് കെയിന്‍ വില്യംസണ്‍ മാസ്റ്റര്‍ ക്ലാസിനെക്കുറിച്ച് തന്നെയാണ്.

രണ്ടാം പന്തില്‍ ക്രീസിലെത്തി ആദ്യം റോസ് ടെയിലര്‍ക്കൊപ്പം തുടങ്ങി രക്ഷാപ്രവര്‍ത്തനം ഇന്നിംഗ്സിന്റെ 47ാം ഓവര്‍ വരെ താരം തുടര്‍ന്നു. 47ാം ഓവറിലെ മൂന്നാം പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്ലിനെ ഉയര്‍ത്തിയടിക്കുവാനുള്ള ശ്രമത്തില്‍ പുറത്താകുമ്പോള്‍ ഏകദിനത്തിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ന്യൂസിലാണ്ട് നായകന്‍ സ്വന്തമാക്കിയത്.