ഇന്ത്യയെ സെമിഫൈനലിൽ നേരിടുക വലിയ വെല്ലുവിളിയാണെന്ന് കെയ്ൻ വില്യംസൺ

Newsroom

2023 ലോകകപ്പ് സെമു ഫൈനലിൽ ഇന്ത്യയെ നേരിടാൻ ആയാൽ അത് ആവേശകരമായിരിക്കും എന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ നേരിടാനുള്ള സാധ്യതയെക്കുറിച്ച് താനും തന്റെ ടീമും ആവേശഭരിതരാണെന്ന് ഇന്നത്തെ മത്സര ശേഷം വില്യംസൺ പറഞ്ഞു. ന്യൂസിലൻഡ് ഇന്നത്തെ വിജയത്തോടെ സെമി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യ 23 11 09 22 40 21 150

“ഞങ്ങൾക്ക് രണ്ട് ദിവസം അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,. സെമി കളിക്കുന്നത് സ്പെഷ്യൽ ആണ്, പക്ഷേ ഹോം ടീമിനെ സെമിയിൽ കളിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങൾക്ക് സെമിയിൽ എത്താൻ ഭാഗ്യമുണ്ടെങ്കിൽ ആ മത്സരത്തിനായി കാത്തിരിക്കുകയാണ്.” ശ്രീലങ്കയ്‌ക്കെതിരായ തങ്ങളുടെ വിജയത്തിന് ശേഷം കെയ്ൻ വില്യംസൺ പറഞ്ഞു.

ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നത്. അവരുമായി കളിക്കുക ആണെങ്കിൽ അതൊരു മികച്ച മത്സരമായിരിക്കിം. വില്യംസൺ പറഞ്ഞു.

നവംബർ 15 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ ആണ് സാധ്യത. 2019 ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡ് ആയിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്‌