ഏകദിന ലോകകപ്പിൽ മികച്ച ഫോമിലുള്ള ന്യൂസിലൻഡിന് തിരിച്ചടിയായി കെയ്ൻ വില്യംസന്റെ പരിക്ക്. ഇന്നലെ ബംഗ്ലാദേശിന് എതിരെ ഒരു ത്രോയിൽ നിന്ന് വിരലിന് പരിക്കേറ്റ വില്യംസൺ ഈ ലോകകപ്പിൽ ഇനി കളിക്കുന്നത് സംശയമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ താരം ഇനി കളിക്കില്ല. താരത്തിന്റെ വിരലിന് പൊട്ടൽ ഉണ്ട്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി താരം കളിക്കില്ല എന്നാണ് സൂചന.

ഇന്നലെ നടന്ന മത്സരത്തിൽ ആയിരുന്നു ഫിറ്റ്നസ് വീണ്ടെടുത്ത് കെയ്ൻ വില്യംസൺ ആദ്യമായി ഇറങ്ങിയത്. 108 പന്തിൽ 78 റൺസ് എടുത്ത താരം വിരലിനേറ്റ പരിക്ക് കാരണം റിട്ടയർ ചെയ്ത് കളം വിടേണ്ടി വന്നു. അടുത്ത മാസം പൂൾ മത്സരങ്ങളുടെ അവസാനമോ അല്ലെങ്കിൽ സെമി ഫൈനൽ മുതലോ മാത്രമെ ന്യൂസിലൻഡ് കളിക്കാൻ സാധ്യതയുള്ളൂ. കെയ്ൻ വില്യംസൺ ടീമിനൊപ്പം തുടരും എന്ന് ന്യൂസിലൻഡ് അറിയിച്ചു.














