ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി എകദിന ലോകകപ്പിനുള്ള ടീം ന്യൂസിലൻഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി എത്തുന്ന കെയ്ൻ വില്യംസണെ ക്യാപ്റ്റനായി ന്യൂസിലൻഡ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഐ പി എല്ലിന്റെ ഉദ്ഘാടന ദിനത്തിൽ മുട്ടിനു പരിക്കേറ്റ കെയ്ൻ വില്യംസൺ ഇതുവരെ അതിനു ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. വില്യംസൺ ടീമിലേക്ക് തിരികെയെത്തുന്നത് ന്യൂസിലൻഡിന് വലിയ ഊർജ്ജം തന്നെ നൽകും.
പേസർ ടിം സൗത്തിക്കും കെയ്ൻ വില്യംസണും ഇത് അവരുടെ നാലാമത്തെ ലോകകപ്പ് ആകും. മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, വിൽ യംഗ്, രചിൻ രവീന്ദ്ര എന്നിവർക്ക് അവരുടെ കരിയറിലെ ആദ്യ ഏകദിന ലോകകപ്പ് ആകും ഇത്.
Kane Williamson (c), Trent Boult, Mark Chapman, Devon Conway, Lockie Ferguson, Matt Henry, Tom Latham (vc,wk), Daryl Mitchell, Jimmy Neesham, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Tim Southee and Will Young