ജേസൺ ഹോൾഡറിന് പരിക്ക്, വെസ്റ്റിൻഡീസിനൊപ്പം ലോകകകപ്പിൽ ഉണ്ടാകില്ല

Newsroom

Picsart 24 05 27 10 52 31 328
Download the Fanport app now!
Appstore Badge
Google Play Badge 1

പരിചയ സമ്പന്നനായ ജേസൺ ഹോൾഡർ ലോകകപ്പിൽ വെസ്റ്റിൻഡീസിന് ഒപ്പം ഉണ്ടാകില്ല. പരിക്ക് കാരണം പുറത്തായ ഹോൾഡറിനു പകരം ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ ഒബേദ് മക്കോയിയെയാണ് വെസ്റ്റ് ഇൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്ക് മൂലം ഹോൾഡറിന് ടൂർണമെൻ്റ് നഷ്ടമാകും എന്ന് വെസ്റ്റിൻഡീസ് അറിയിച്ചു.

ജേസൺ ഹോൾഡർ 24 05 27 10 52 53 792

കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ആണ് 32 കാരനായ ഹോൾഡറിന് പരിക്കേറ്റത്. വെസ്റ്റ് ഇൻഡീസ് എയുടെ നേപ്പാൾ പര്യടനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്താൻ മക്കോയിക്ക് ആയിരുന്നു.

കൈൽ മേയേഴ്‌സ്, മാത്യു ഫോർഡ്, ഫാബിയൻ അലൻ, ഹെയ്‌ഡൻ വാൽഷ്, ആന്ദ്രെ ഫ്ലെച്ചർ എന്നിങ്ങനെ അഞ്ച് റിസർവ് കളിക്കാരെയും വെസ്റ്റിൻഡീസ് പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Squad: Rovman Powell (c), Alzarri Joseph (vc), Johnson Charles, Roston Chase, Shimron Hetmyer, Shai Hope, Akeal Hosein, Shamar Joseph, Brandon King, Obed McCoy, Gudakesh Motie, Nicholas Pooran, Andre Russell, Sherfane Rutherford, Romario Shepherd. Reserves: Kyle Mayers, Matthew Forde, Fabian Allen, Hayden Walsh, and Andre Fletcher