ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിക്ക് ശേഷം പ്ലയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട കോഹ്ലി, തന്റെ സഹ താരമായ രവീന്ദ്ര ജഡേജയിൽ നിന്ന് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് തട്ടിയെടുത്തതിന് മാപ്പ് പറഞ്ഞു. മികച്ച ബൗളിംഗ് ജഡേജ കാഴ്ചവെച്ചിരുന്നു എങ്കിലും കോഹ്ലി സെഞ്ച്വറി നേടിയതോടെ കോഹ്ലിക്ക് പുരസ്കാരം ലഭിക്കുകയായിരുന്നു.
“ജദ്ദുവിൽ നിന്ന് ഈ പുരസ്കാരം തട്ടിയെടുത്തതിൽ ഖേദിക്കുന്നു, ഇന്ന് ടീമിന് ഒരു വലിയ സംഭാവന നൽകാൻ ഞാൻ ആഗ്രഹിച്ചു. ലോകകപ്പുകളിൽ എനിക്ക് കുറച്ച് ഫിഫ്റ്റികൾ ഉണ്ടായിരുന്നു, പക്ഷേ അത് സെഞ്ചുറികളാക്കി മാറ്റിയില്ലായിരുന്നു. അവസാനം വരെ നിൽക്കൂ എന്നതായിരുന്നു ഇന്നത്തെ എന്റെ ലക്ഷ്യം.” കോഹ്ലി പറഞ്ഞു.
“പിച്ച് മികച്ചതായിരുന്നു, അത് എന്റെ ഗെയിം കളിക്കാൻ എന്നെ അനുവദിച്ചു. ഇന്ത്യൻ ഡ്രസിങ് റൂമിൽ ഒരു മികച്ച അന്തരീക്ഷമുണ്ട്. ഇതൊരു നീണ്ട ടൂർണമെന്റാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.” കോഹ്ലി പറഞ്ഞു.