ഈ ലോകകപ്പിലെ ഏറ്റവും അക്രമണകാരിയായ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് എന്ന് ഇർഫാൻ

Newsroom

ഈ ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എല്ലാ ക്യാപ്റ്റൻമാരെക്കാളും ഏറ്റവും ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചതെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. “ഇത് രോഹിതിന്റെ സമയമാണ്. അദ്ദേഹം മികച്ച ഫോമിലാണ്. വലിയ ഷോട്ടുകൾ കളിക്കുകയും ഒപ്പം ബഹുമാനിക്കേണ്ട പന്തുകളെ ബഹുമാനിക്കുകയും ചെയ്യുന്നു. രോഹിത് ശർമ്മ ഈ ലോകകപ്പിൽ എല്ലാ ക്യാപ്റ്റൻമാരിലും ഏറ്റവും ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചത്, അത് എളുപ്പമല്ല, ”പത്താൻ പറഞ്ഞു.

രോഹിത് ശർമ്മ 23 10 12 23 11 54 577

“അദ്ദേഹത്തെ പുകഴ്ത്തുന്നതിൽ ഞങ്ങൾ മടുക്കില്ല, കാരണം അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തം കണക്കിലെടുത്ത് അദ്ദേഹം പ്രശംസ അർഹിക്കുന്നു. അവൻ വളരെ എളുപ്പത്തിൽ ഷോട്ടുകൾ കളിക്കുന്നു. പരിശീലനത്തിൽ പ്രതിരോധവും കൂറ്റൻ ഷോട്ടുകളും നിങ്ങൾ കണ്ടേക്കാം, പക്ഷേ മത്സരത്തിഉംൽ അദ്ദേഹം തന്റെ ആക്രമണ സമീപനം നിലനിർത്തുന്നു,”പത്താൻ കൂട്ടിച്ചേർത്തു.

നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ്.