പാകിസ്താൻ ലോകകപ്പ് ടീമിന്റെ ചീഫ് സെലക്ടർ ആയിരുന്ന ഇൻസമാം-ഉൾ-ഹഖ് രാജിവെച്ചു. ടീം സെലക്ഷനിൽ പക്ഷപാതം ഉണ്ടായി എന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇൻസമാമിന്റെ രാജി.
2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന്റെ തുടർച്ചയായ നാല് മത്സരങ്ങളുടെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇൻസമാം ഇന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി സക്കാ അഷ്‌റഫിന് രാജിക്കത്ത് അയച്ചു.
“മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ആരോപണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ പി.സി.ബിക്ക് അവസരം നൽകാനാണ് താൻ സ്ഥാനമൊഴിയുന്നത്. സമിതി എന്നെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ, ചീഫ് സെലക്ടറായി ഞാൻ വീണ്ടും വരും,” ഇൻസമാം പറഞ്ഞു.