മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ പേര് എല്ലാ റെക്കോർഡ് ബുക്കുകളിലും ചേർക്കുകയാണ്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ അഞ്ചു വിക്കയ് നേടിയതോയടെ ഇന്ത്യക്ക് ആയി ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റുകൾ നേടുന്ന താരമായി ഷമി മാറി. ഷമിയുടെ നാലാം അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഇത്. 3 തവണ വീതം അഞ്ചു വിക്കറ്റുകൾ നേടിയിട്ടുള്ള ഹർഭജൻ സിംഗിന്റെയും ശ്രീനാഥിന്റെയും റെക്കോർഡ് ആണ് ഷമി മറികടന്നത്.
ഷമിയുടെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനങ്ങൾ ഈ ലോകകപ്പിൽ ആയിരുന്നു വന്നത്. കഴിഞ്ഞ ലോകകപ്പിലും ഷമി ഒരു തവണ അഞ്ചു വിക്കറ്റുകൾ നേടിയിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് എന്ന സ്റ്റാർകിന്റെ റെക്കോർഡിനൊപ്പവും ഷമി എത്തി. ഇരുവർക്ക് മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമായി.
ഷമി ഇന്ന് 5 ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് 5 വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഷമി 9 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ ലോകകപ്പിൽ ആകെ മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 14 വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഷമിക്ക് ലോകകപ്പിൽ ആകെ 45 വിക്കറ്റുകൾ ആയി. വെറും 14 ഇന്നിംഗ്സിൽ 45 വിക്കറ്റുകളിൽ എത്തിയതോടെ ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുക്കുന്ന താരമായി അദ്ദേഹം മാറി.
4 | Mohammed Shami |
3 | Harbhajan Singh |
3 | Javagal Srinath |