ഇന്ന് ധരംശാലയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് എതിരെ 274 എന്ന വിജയ ലക്ഷ്യം വെച്ച് ന്യൂസിലൻഡ്. 50 ഓവറിൽ 273 റൺസിന് ആണ് ന്യൂസിലൻഡ് ഓളൗട്ട് ആയത്. ഡാരൽ മിച്ചലിന്റെ സെഞ്ച്വറി ആണ് ന്യൂസിലൻഡിന് കരുത്തായത്. രചിൻ രവിചന്ദ്രയും അവർക്ക് ആയി നന്നായി ബാറ്റു ചെയ്തു. 5 വിക്കറ്റ് എടുത്ത ഷമി ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നു.
മികച്ച രീതിയിൽ ആയിരുന്നു ഇന്ത്യ ഇന്ന് ബൗളിംഗ് ആരംഭിച്ചത്. ആദ്യ 8.1 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ ഇന്ത്യ 2 വിക്കറ്റ് വീഴ്ത്തി. റൺ ഒന്നും എടുക്കാത്ത കോൺവേയെ സിറാജും, 17 റൺ എടുത്ത വിൽ യങ്ങിനെ ഷമിയും വീഴ്ത്തി. 19-1 എന്ന നിലയിൽ ഇരിക്കെ ഒരുമിച്ച രചിൻ രവിന്ദ്രയും മിച്ചലും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തു. ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യ പാടുപെട്ടു. കിട്ടിയ മൂന്ന് ക്യാച്ചും ഇന്ത്യ വിട്ടു കളഞ്ഞു. ഒന്ന് ജഡേജയും ഒന്ന് രാഹുലും ഒന്ന് ബുമ്രയും ആണ് നഷ്ടപ്പെടുത്തിയത്.
അവസാബം 87 പന്തിൽ നിന്ന് 75 റൺസ് എടുത്ത രവിചന്ദ്രയെ ഷമി പുറത്താക്കി. ഗിൽ ആണ് ക്യാച്ച് എടുത്തത്. പിന്നാലെ വന്ന ലഥാം 5 റൺസ് എടുത്ത് നിൽക്കെ കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഒരു ഭാഗത്ത് തുടർന്ന് മിച്ചൽ സെഞ്ച്വറി പൂർത്തിയാക്കി. 127 പന്തിൽ നിന്ന് 130 റൺസാണ് മിച്ചൽ എടുത്തത്. 5 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.
243 റണ്ണിൽ ന്യൂസിലൻഡ് നിൽക്കെ കുൽദീപ് 23 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി. കുൽദീപ് 10 ഓവറിൽ 73 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് എടുത്തത്. സിറാജ് 10 ഓവറിൽ 45-1 എന്ന മികച്ച രീതിയിൽ തന്നെ സ്പെൽ അവസാനിപ്പിച്ചു.
6 റൺസ് എടുത്ത ചാപ്മാനെ ബുമ്ര പുറത്താക്കി. ബുമ്ര 10 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി. പിന്നാലെ സാന്റ്നറുടെയും ഹെൻറിയുടെയും വിക്കറ്റ് അടുത്തടുത്ത പന്തുകളിൽ ഷമി തെറിപ്പിച്ചു. അവസാന ഓവറിൽ ഷമി മിച്ചലിനെയും പുറത്താക്കി. 54 റൺസ് വഴങ്ങിയ ഷമി 5 വിക്കറ്റുകളുമായി തന്റെ സ്പെൽ അവസാനിപ്പിച്ചു. ആദ്യ ഇലവനിലേക്കുള്ള തിരിച്ചുവരവ് ഷമി ആഘോഷമാക്കി എന്ന് പറയാം. അവസാന ഓവറുകളിലെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ ന്യൂസിലൻഡിന് 300 പോലെ വലിയ സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞു.