വീണ്ടും കിങ് കോഹ്ലി!! ന്യൂസിലൻഡിനെയും തോൽപ്പിച്ച് ഇന്ത്യ ഒന്നാമത്

Newsroom

Picsart 23 10 22 21 27 01 442
Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെയും തോൽപ്പിച്ച് ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. 5 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്‌. ഇന്ന് ധരംശാലയിൽ ന്യൂസിലൻഡ് ഉയർത്തിയ 274 എന്ന വിജയലക്ഷ്യം 48ആം ഓവറിലേക്ക് 6 നഷ്ടത്തിൽ ഇന്ത്യ മറികടന്നു‌. ഇന്ത്യക്ക് ഇത് ഈ ലോകകപ്പിലെ തുടർച്ചയായ അഞ്ചാം വിജയമാണ്. ന്യൂസിലൻഡിന് ആദ്യ പരാജയവും. കോഹ്ലിയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് വിജയം നൽകിയത്.

Picsart 23 10 22 19 10 26 795

ഇന്നും ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്‌. 46 റൺസ് എടുത്ത രോഹിത് ശർമ്മയും 26 റൺസ് എടുത്ത ശുഭ്മൻ ഗില്ലും ആക്രമിച്ചു കളിച്ച് തന്നെ തുടങ്ങി. പക്ഷെ ഇരുവരെയും ഫെർഗൂസൺ പുറത്താക്കി ന്യൂസിലൻഡിന് പ്രതീക്ഷ നൽകി‌. അവിടെ വെച്ച് കോഹ്ലിയും ശ്രേയസ് അയ്യറും ഒരുമിച്ചു. ഇരുവരും മികച്ച രീതിയിൽ തുടങ്ങി എന്നാൽ ബൗൾട്ടിന്റെ ഒരു ബൗൺസർ ശ്രേയസിന്റെ വീഴ്ത്തി. 29 പന്തിൽ നിന്ന് 33 റൺസ് ആണ് ശ്രേയസ് നേടിയത്‌.

കോഹ്ലിയും രാഹുലും ചേർന്ന് 50നു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കി. സ്കോർ 182ൽ ഇരിക്കെ സാന്റ്നർ രാഹുലിനെ പുറത്താക്കി‌. 35 പന്തിൽ നിന്ന് 27 റൺസ് ആണ് രാഹുൽ എടുത്തത്‌. പിന്നാലെ വന്ന സൂര്യകുമാർ 2 റൺസ് എടുത്ത് നിൽക്കെ റണ്ണൗട്ട് ആയത് ഇന്ത്യക്ക് വൻ തിരിച്ചടിയായി.

അപ്പോഴും കോഹ്ലി ഒരു ഭാഗത്ത് ഉള്ളത് ഇന്ത്യക്ക് ധൈര്യം നൽകി. ജഡേജയും കോഹ്ലിയും അധികം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. കോഹ്ലി 104 പന്തിൽ 95 റൺസ് എടുത്തു പുറത്തായി. 2 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായെങ്കിലും ജഡേജ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. ജഡേജ 44 പന്തിൽ 39 റൺസ് എടുത്ത് ഇന്ത്യയുടെ ജയം ഉറപ്പാക്കി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 273 റൺസിന് ഓളൗട്ട് ആയിരുന്നു. ഡാരൽ മിച്ചലിന്റെ സെഞ്ച്വറി ആണ് ന്യൂസിലൻഡിന് കരുത്തായത്. രചിൻ രവിചന്ദ്രയും അവർക്ക് ആയി നന്നായി ബാറ്റു ചെയ്തു. 5 വിക്കറ്റ് എടുത്ത ഷമി ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നു.

ഇന്ത്യ 23 10 22 14 59 14 620

മികച്ച രീതിയിൽ ആയിരുന്നു ഇന്ത്യ ഇന്ന് ബൗളിംഗ് ആരംഭിച്ചത്. ആദ്യ 8.1 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ ഇന്ത്യ 2 വിക്കറ്റ് വീഴ്ത്തി. റൺ ഒന്നും എടുക്കാത്ത കോൺവേയെ സിറാജും, 17 റൺ എടുത്ത വിൽ യങ്ങിനെ ഷമിയും വീഴ്ത്തി. 19-1 എന്ന നിലയിൽ ഇരിക്കെ ഒരുമിച്ച രചിൻ രവിന്ദ്രയും മിച്ചലും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തു. ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യ പാടുപെട്ടു. കിട്ടിയ മൂന്ന് ക്യാച്ചും ഇന്ത്യ വിട്ടു കളഞ്ഞു. ഒന്ന് ജഡേജയും ഒന്ന് രാഹുലും ഒന്ന് ബുമ്രയും ആണ് നഷ്ടപ്പെടുത്തിയത്‌.

അവസാബം 87 പന്തിൽ നിന്ന് 75 റൺസ് എടുത്ത രവിചന്ദ്രയെ ഷമി പുറത്താക്കി‌. ഗിൽ ആണ് ക്യാച്ച് എടുത്തത്‌. പിന്നാലെ വന്ന ലഥാം 5 റൺസ് എടുത്ത് നിൽക്കെ കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഒരു ഭാഗത്ത് തുടർന്ന് മിച്ചൽ സെഞ്ച്വറി പൂർത്തിയാക്കി‌. 127 പന്തിൽ നിന്ന് 130 റൺസാണ് മിച്ചൽ എടുത്തത്. 5 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.

Picsart 23 10 22 16 32 48 267

243 റണ്ണിൽ ന്യൂസിലൻഡ് നിൽക്കെ കുൽദീപ് 23 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി‌. കുൽദീപ് 10 ഓവറിൽ 73 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് എടുത്തത്. സിറാജ് 10 ഓവറിൽ 45-1 എന്ന മികച്ച രീതിയിൽ തന്നെ സ്പെൽ അവസാനിപ്പിച്ചു.

6 റൺസ് എടുത്ത ചാപ്മാനെ ബുമ്ര പുറത്താക്കി. ബുമ്ര 10 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി. പിന്നാലെ സാന്റ്നറുടെയും ഹെൻറിയുടെയും വിക്കറ്റ് അടുത്തടുത്ത പന്തുകളിൽ ഷമി തെറിപ്പിച്ചു. അവസാന ഓവറിൽ ഷമി മിച്ചലിനെയും പുറത്താക്കി. 54 റൺസ് വഴങ്ങിയ ഷമി 5 വിക്കറ്റുകളുമായി തന്റെ സ്പെൽ അവസാനിപ്പിച്ചു. ആദ്യ ഇലവനിലേക്കുള്ള തിരിച്ചുവരവ് ഷമി ആഘോഷമാക്കി എന്ന് പറയാം. അവസാന ഓവറുകളിലെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ ന്യൂസിലൻഡിന് 300 പോലെ വലിയ സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞു.