ന്യൂസിലൻഡ് പോയിന്റ് ടേബിളിൽ ഒന്നാമത്, ഇനി കളി ഇന്ത്യയുമായി

Newsroom

ഇന്ന് അഫ്ഘാനിസ്ഥാനെതിരായ ജയത്തോടെ ന്യൂസിലൻഡ്, ക്രിക്കറ്റ് ലോകകപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി. ന്യൂസിലൻഡിന് ഇപ്പോൾ നാല് മത്സരങ്ങളിൽ നാല് ജയവും എട്ട് പോയിന്റുമുണ്ട്. അവരുടെ NRR +1.923 ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ് (NRR +1.821). ഇനി ന്യൂസിലൻഡിന്റെ അടുത്ത എതിരാളി ഇന്ത്യ ആണ്. ഞായറാഴ്ച ആകും ഈ മത്സരം. അതിനു മുമ്പ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

ന്യൂസിലൻഡ്

ദക്ഷിണാഫ്രിക്ക (4 പോയിന്റ്, 3 മത്സരങ്ങൾ, NRR +1.385) ആണ് മൂന്നാം സ്ഥാനത്ത്, പാകിസ്ഥാൻ (4 പോയിന്റ്, 3 മത്സരങ്ങൾ, NRR -0.137) നാലാം സ്ഥാനത്തും നിൽക്കുന്നു. ആകെ ഒമ്പത് മത്സരങ്ങൾ ആണ് ഒരോ ടീമും കളിക്കുക. ആദ്യ നാലു സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിലേക്ക് മുന്നേറും.