നെതർലൻഡ്‌സിനെതിരായ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ലെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യ അവരുടെ താരങ്ങൾ വിശ്രമം കൊടുക്കാനോ അവാസരം ലഭിക്കാത്തവർക്ക് അവസരം നൽകാനോ സാധ്യതകൾ ചർച്ചയിൽ ഉണ്ടായിരുന്നു. എന്നാൽ ദ്രാവിഡ് ഇന്ത്യ സ്ഥിരം ഇലവൻ തുടരും എന്ന് സൂചന നൽകി.
“അവസാന മത്സരത്തിന് ശേഷം ഞങ്ങൾക്ക് ആറ് ദിവസം അവധി ലഭിച്ചു. ഞങ്ങൾ നല്ല വിശ്രമത്തിലാണ്. താരങ്ങൾ എല്ലാം നല്ല നിലയിലാണ്. ഞങ്ങൾക്ക് ആറ് ദിവസത്തെ അവധി കിട്ടി, സെമി ഫൈനലിന് മുമ്പുള്ള ഏക മത്സരമാണ്.” രാഹുൽ ദ്രാവിഡ് പറഞ്ഞു.
“ഞങ്ങൾ ഇപ്പോൾ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള സമയമാണ്. സെമിഫൈനലിന് മു!!3 മാനസികമായും ശാരീരികമായും ഏറ്റവും മികച്ച നിലയിൽ എത്തുക ആണ് ലക്ഷ്യം” ദ്രാവിഡ് പറഞ്ഞു.