Picsart 23 09 30 16 40 16 537

“താൻ ബെംഗളൂരുവിന് എതിരെ നേടിയ ഗോൾ ഭാഗ്യമല്ല, ഹാർഡ് വർക്ക് ആണ്” – ലൂണ

ബെംഗളൂരു എഫ് സിക്ക് എതിരെ ലൂണ നേടിയ ഗോൾ ഭാഗ്യമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബെംഗളൂരു എഫ് സിക്ക് എതിരെ മികച്ച പ്രസിംഗ് നടത്തി ഗുർപ്രീത് സിങിന്റെ കാലിൽ നിന്ന് പന്ത് കൈക്കലാക്കി ആണ് ആദ്യ മത്സരത്തിൽ ഗോൾ നേടിയത്. എന്നാൽ ലൂണയുടെ ഗോൾ ഭാഗ്യം ആണെന്നും ഗിഫ്റ്റ് ആണെന്നും പലരും വിശേഷിപ്പിച്ചിരുന്നു.

ആ ഗോൾ ഭാഗ്യമല്ല എന്നും അത് ഹാർഡ് വർക്കിന്റെ ഫലമാണെന്നും ലൂണ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. താൻ പ്രസ് ചെയ്തില്ലായിരുന്നു എങ്കിൽ ആ ഗോൾ ഉണ്ടാകില്ല. ഗോൾ കീപ്പർ പന്ത് ശരിയായി നിയന്ത്രിക്കാതിരിക്കാൻ കാരണം തന്റെ പ്രസിംഗ് ആണ്. അതുകൊണ്ട് തന്നെ തന്റെ ഹാർഡ് വർക്ക് ഇല്ല എങ്കിൽ ആ ഗോളും ഇല്ല. ലൂണ പറഞ്ഞു. ആ ഗോൾ നല്ല ഗോളായിരുന്നു. 3 പോയിന്റ് നൽകാൻ ആ ഗോളിന് കഴിഞ്ഞു എന്നത് ആ ഗോളിന് കൂടുതൽ നല്ലതാക്കുന്നു എന്നും ക്യാപ്റ്റൻ ലൂണ പറഞ്ഞു.

Exit mobile version