ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ന് ഇറങ്ങുന്ന ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ന് വിജയം നേടിയാൽ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കും. അതേ സമയം വിജയം ദക്ഷിണാഫ്രിക്കയ്ക്കാണെങ്കിൽ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നേടും.
ജെറാള്‍ഡ് കോയെറ്റ്സേയ്ക്ക് പകരം തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയിലെത്തുമ്പോള്‍ ഇന്ത്യന്‍ നിരയിൽ മാറ്റമൊന്നുമില്ല.
ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj
ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Keshav Maharaj, Tabraiz Shamsi, Kagiso Rabada, Lungi Ngidi