ഇന്ത്യക്ക് നാലാം അങ്കം, എതിരാളികൾ ബംഗ്ലാദേശ്

Newsroom

ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് അവരുടെ നാലാം മത്സരത്തിന് ഇറങ്ങും. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ആകും ഇന്ത്യയുടെ എതിരാളികൾ. ഇന്ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം. ഇന്ന് വിജയിച്ച് ഒന്നാം സ്ഥാനത്ത് തിരികെ എത്തുക ആകും ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യ 23 10 14 22 01 35 903

ഇന്ത്യ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഏകപക്ഷീയ വിജയമാണ് നേടിയത്‌. ഓസ്ട്രേലിയയെയും അഫ്ഗാനെയും ഒപ്പം ചിര വൈരികളായ പാകിസ്താനെയും ഇന്ത്യ ഏകപക്ഷീയമായി തന്നെ തോൽപ്പിച്ചു. ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോഴും അത്തരം പ്രകടനം തന്നെയാകും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷുക്കുന്നില്ല. അശ്വിൻ, ഷമി എന്നിവർക്ക് അവസരം കിട്ടുമോ എന്നത് കണ്ടറിയണം. ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ ഒരു വിജയം മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ.