ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ, വിജയം തുടരണം

Newsroom

ഇന്ന് ഇന്ത്യ ലോകകപ്പിലെ അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് ഡെൽഹിയിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ ആകും ഇന്ത്യയുടെ എതിരാളികൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ ലോകകപ്പ് തുടങ്ങിയ ഇന്ത്യ വിജയം തുടരാനാകും ഇന്ന് ശ്രമിക്കുക. അഫ്ഗാൻ അവരുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

ഇന്ത്യ 23 10 10 13 09 51 304

ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. ചെന്നൈയിലെ സ്‌പിന്നിന് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയയെ 199 റൺസിന് ഓളൗട്ട് ആക്കാനും രാഹുലിന്റെയും കോഹ്ലിയുടെയും മികവിൽ അധികം സമ്മർദ്ദം ഇല്ലാതെ വിജയം ഉറപ്പിക്കാനും ഇന്ത്യക്ക് ആയിരുന്നു.

ഇന്ന് സ്പിന്നിന് അത്ര അനുകൂലമല്ലാത്ത പിച്ച് ആയിരിക്കും എന്നത് കൊണ്ട് തന്നെ ഇന്ത്യ അശ്വിനെ മാറ്റി ഷമിയെ ആദ്യ ഇലവനിൽ എത്തിച്ചേക്കും. ഗിൽ ഇല്ലാത്തത് കൊണ്ട് ഇന്നും ഇഷൻ കിഷൻ ആകും ഇന്ത്യയുടെ ഓപ്പണർ. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.