ധോണിയുടെ ബലിദാന്‍ ഗ്ലൗസുകള്‍ ഇനി ലോകകപ്പില്‍ അനുവദിക്കാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഐസിസി. ബിസിസിഐ താരത്തെ ഈ ഗ്ലൗസുകള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഐസിസി നിയമങ്ങള്‍ക്ക് വിരുധമായതിനാല്‍ ഇവ അനുവദിക്കാനാകില്ലെന്ന് ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം ഈ ഗ്ലൗസുകള്‍ ഉപയോഗിച്ചപ്പോള്‍ താരത്തിനു പിന്തുണയുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇതുപയോഗിക്കുവാന്‍ പാടില്ലെന്ന് ഐസിസി അറിയിച്ചപ്പോള്‍ ധോണിയ്ക്ക് വീണ്ടും പിന്തുണയുമായി ആരാധകരും ബിസിസിഐയും എത്തുകയും ഐസിസിയോട് രേഖാമൂലം താരത്തിനെ ഈ ഗ്ലൗസ് അനുവദിക്കുവാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതും ഇപ്പോള്‍ ഐസിസി തള്ളുകയായിരുന്നു.
ഐിസിസി നിയമപ്രകരാം, കളിക്കാരുടെ ക്ലോത്തിംഗില്‍ ദേശീയ ലോഗോ, കമേഴ്സല്‍ ലോഗോ, മാനുഫാക്ച്ചര്‍ ലോഗോ, ചാരിറ്റി ലഗോ, ഇവന്റ് ലോഗോ എന്നിങ്ങനെ അല്ലാതെ വേറെ ലോഗോ ഉപയോഗിക്കുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ ഐസിസി നിരോധിക്കപ്പെട്ട ഒന്നിലും പെടുന്നതല്ല ഈ ബലിദാന്‍ ബാഡ്ജ് എന്നായിരുന്നു ബിസിസിഐയുടെ വാദം. അത് മിലിട്ടറി സിമ്പല്‍ അല്ലെന്നായിരുന്നു സിഒഎ ചീഫ് വിനോദ് റായിയും അറിയിച്ചിരുന്നു.
ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ഈ വിലക്കുകളെ മറികടന്ന് ധോണി ഈ ഗ്ലൗസ് ധരിക്കുമോ ഇല്ലയോ എന്നാവും ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.