“ഇന്ത്യക്ക് എതിരായ തോൽവി വേദനിപ്പിക്കുന്നുണ്ട്, പക്ഷെ അത് ലോകാവസാനമല്ല” – ഹസൻ അലി

Newsroom

ലോകകപ്പിൽ ഇന്ത്യയോട് തോറ്റെങ്കിലും പാകിസ്താൻ ടീം തളർന്നിട്ടില്ല എന്ന് അവരുടെ പേസ് ബൗളർ ഹസൻ അലി‌. ഡ്രസ്സിംഗ് റൂമിലെ മാനസികാവസ്ഥ വളരെ നല്ലതാണ് എന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലി പറഞ്ഞു.

Picsart 23 10 20 05 52 40 392

“അതെ, ഞങ്ങൾ ഇന്ത്യക്ക് എതിരെ ഞങ്ങളുടെ നിലവാരത്തിൽ കളിച്ചിട്ടില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു, ഞങ്ങൾ തെറ്റുകൾ ചെയ്തിട്ടുണ്ട്, പക്ഷേ ഇത് ലോകാവസാനമല്ല,” ഹസൻ അലി വ്യാഴാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

“നിങ്ങൾ ഈ വാക്ക് പലതവണ കേട്ടിരിക്കാം – ഒന്നും മാറിയിട്ടില്ല, ഞങ്ങൾ തോറ്റു, ഞങ്ങൾ വേദനയിലായിരുന്നു, ഞങ്ങൾ മികച്ച ടീമാണ്, പക്ഷെ ഇന്ത്യക്ക് എതിരെ ഞങ്ങൾക്ക് അത് പോലെ പ്രകടനം നടത്താൻ കഴിഞ്ഞില്ല.”

ഇന്ത്യ 23 10 15 00 50 39 947

“ഞങ്ങൾ ടീമിനൊപ്പം ഇരുന്ന് ആരോഗ്യകരമായ ചർച്ച നടത്തി. മെച്ചപ്പെടേണ്ട കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. നെറ്റ്സിൽ മെച്ചപ്പെടാൻ ഞങ്ങൾ ശ്രമിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ ഇന്ന് ബെംഗളൂരുവിൽ വെച്ച് ഓസ്ട്രേലിയയെ നേരിടും.