ഹാർദിക് പാണ്ഡ്യയുടെ പരിക്കിൽ ആശങ്ക വേണ്ട എന്ന് രോഹിത് ശർമ്മ

Newsroom

ഇന്ന് ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്കിൽ ആശങ്ക വേണ്ട എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. “ഹാർദികിന് അൽപ്പം വേദന അനുഭവപ്പെട്ടു. വിഷമിക്കേണ്ട കാര്യമൊന്നുമില്ല. പരിക്ക് അത്ര സാരമുള്ളതല്ല. നാളെ രാവിലെ അവൻ എങ്ങനെ ഉണ്ടെന്ന് നമുക്ക് നോക്കാം, തുടർന്ന് എങ്ങനെ മുന്നോട്ട് പോകണമെന്ന് പ്ലാൻ ചെയ്യാം.” രോഹിത് ശർമ്മ പറഞ്ഞു.

ഹാർദിക് 23 10 19 22 17 32 729

ഇത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസം നൽകും. ടീമിൽ പേസ് ബൗൾ ചെയ്യുന്ന ഒരു ആൾ റൗണ്ടർ ആണ് ഹാർദിക്. ഹാർദിക് ടീമിനൊപ്പം ഇല്ലാതിരുന്നാൽ ടീമിന്റെ മൊത്തം ബാലൻസിനെ അത് വലിയ രീതിയിൽ ബാധിക്കും. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഹാർദിക് കളിക്കും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

ഇന്ന് മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയുന്നതിന് ഇടയിൽ ആയിരുന്നു ഹാർദികിന് പരിക്കേറ്റത്. 3 പന്ത് മാത്രം എറിഞ്ഞ അദ്ദേഹം ഉടൻ തന്നെ കളം വിട്ടിരുന്നു. കോഹ്ലി ആയിരുന്നു ആ ഓവറിൽ ബാക്ക് പന്ത് എറിഞ്ഞത്.