ലോകകപ്പിൽ ഇനി കളിക്കില്ല എന്നത് ഉൾക്കൊള്ളുക പ്രയാസമാണ് എന്ന് ഹാർദിക്

Newsroom

2023 ലോകകപ്പ് കാമ്പെയ്‌നിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്താ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഈ പരിക്ക് ഏറെ നിരാശ നൽകുന്നു എന്ന് പറഞ്ഞു. ബംഗ്ലാദേശിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്‌. ഇപ്പോൾ പ്രസീദ് കൃഷ്ണയെ ഇന്ത്യ പകരക്കാരനാക്കിയിട്ടുണ്ട്.

ഹാർദിക് 23 11 04 10 34 01 861

“ലോകകപ്പിന്റെ ശേഷിക്കുന്ന ഭാഗം എനിക്ക് നഷ്‌ടമാകുമെന്ന വസ്തുത ഉൾക്കൊള്ളാൻ പ്രയാസമാണ്. എല്ലാ കളികളിലെയും ഓരോ പന്തിലും അവരെ പിന്തുണച്ച് ഞാൻ ടീമിനൊപ്പമുണ്ടാകും. എല്ലാ ആശംസകൾക്കും സ്നേഹത്തിനും നന്ദി. ഈ പിന്തുണ അവിശ്വസനീയമാണ്. ഈ ടീം സവിശേഷമാണ്, ഞങ്ങൾ എല്ലാവരേയും അഭിമാനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു.