ഹാർദിക് പാണ്ഡ്യക്ക് ന്യൂസിലൻഡിന് എതിരായ മത്സരം നഷ്ടമാകും. താരം ഇന്ത്യയുടെ അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് തിരിച്ചടി ആയത്. പരിക്കിന്റെ കൂടുതൽ ചികിത്സയ്ക്ക് ആയി ഹാർദിക് ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് യാത്ര ചെയ്യുകയാണ്. അവിടെ ആകും കൂടുതൽ പരിശോധനകളും ചികിത്സയും നടക്കുക.
ഹാർദികിന്റെ പരിക്കിൽ ആശങ്ക വേണ്ട എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്നലെ പറഞ്ഞിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ല എന്നായിരുന്നു രോഹിതിന്റെ വാക്കകൾ. അതുകൊണ്ട് തന്നെ അധിക കാലം താരം പുറത്തിരിക്കേണ്ടി വരില്ല എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
ടീമിൽ പേസ് ബൗൾ ചെയ്യുന്ന ഒരു ആൾ റൗണ്ടർ ആണ് ഹാർദിക്. ഹാർദിക് ടീമിനൊപ്പം ഇല്ലാതിരുന്നാൽ ടീമിന്റെ മൊത്തം ബാലൻസിനെ അത് വലിയ രീതിയിൽ ബാധിക്കും. ഇന്നലെ മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയുന്നതിന് ഇടയിൽ ആയിരുന്നു ഹാർദികിന് പരിക്കേറ്റത്. 3 പന്ത് മാത്രം എറിഞ്ഞ അദ്ദേഹം ഉടൻ തന്നെ കളം വിട്ടിരുന്നു. കോഹ്ലി ആയിരുന്നു ആ ഓവറിൽ ബാക്ക് പന്ത് എറിഞ്ഞത്.