ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിന്റെ ബാലൻസ് തകിടം മറിക്കും എന്ന് ഗാവസ്‌കർ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇന്ത്യക്ക് നഷ്ടമാകുമെന്ന് ഗവാസ്കർ പറയുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയുണ്ടായ പരിക്ക് ആണ് ഹാർദികിന് തിരിച്ചടി ആയത്.
“പാണ്ഡ്യ ഒരു ഫിനിഷർ എന്ന നിലയിൽ ആറാം നമ്പറിൽ ഇറങ്ങുന്നത് ഇന്ത്യക്ക് കരുത്താണ്. അവിടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് കഴിവ് ഇന്ത്യക്ക് കരുത്തായിരുന്നു. ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റ് ചെയ്യുന്ന രീതി അനുസരിച്ച്, അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ ഏകദേശം 8-10 ഓവർ ആണ് ലഭിക്കുന്നത്. ആ 10-12 ഓവറിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാലാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇന്ത്യക്ക് നഷ്ടമാകുന്നത്” ഗവാസ്‌കർ പറഞ്ഞു.
ബാറ്റിങിൽ മാത്രമല്ല പന്തിലും ഫീൽഡിലും പാണ്ഡ്യയുടെ കഴിവ് ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ പാണ്ഡ്യ നേടിയിരുന്നു.
“ഹാർദികിന്റെ ബൗളിംഗും അവന്റെ ഫീൽഡിംഗ് കഴിവും മറക്കരുത്. അവൻ ഒരു പ്രത്യേക ഊർജ്ജം ഫീൽഡിൽ കൊണ്ടുവരുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.
“ബാറ്റിങ്ങിനെ ശക്തിപ്പെടുത്താൻ സൂര്യകുമാർ യാദവിനെയോ ഇഷാൻ കിഷനെയോ ടീമിൽ ഉൾപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. ന്യൂസിലൻഡിന്റെ പേസർമാർക്കെതിരെ നേരത്തെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് ഇന്ത്യയുടെ പ്രശ്‌നം, അതുകൊണ്ട് ഇന്ത്യക്ക് അവരുടെ ബാറ്റിംഗ് ഓർഡറിൽ ആഴം ആവശ്യമുണ്ട്, ”ഗവാസ്‌കർ പറഞ്ഞു.