ഹാർദികിന് പരിക്ക്, പകരം ബൗളിംഗ് ഏറ്റെടുത്ത് വിരാട് കോഹ്ലി

Newsroom

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്ത് വിരാട് കോഹ്ലി. ഇന്ന് ഹാർദിക് പാണ്ഡ്യക്ക് തന്റെ ആദ്യ ഓവറിനിടയിൽ പരിക്കേറ്റപ്പോൾ ആണ് കോഹ്ലി പകരക്കാരനായത്‌. ഹാർദികിന് തന്റെ ഓവറിൽ മൂന്നാം ബൗളിൽ ആണ് പരിക്കേറ്റത്. താരം കൂടുതൽ പരിശോധനകൾക്ക് ആയി കളം വിട്ടു. തുടർന്ന് ഹാർദികിന്റെ ഓവറിൽ ബാക്കി മൂന്ന് പന്തുകൾ എറിയാൻ കോഹ്ലി രംഗത്ത് എത്തി. കാണികൾ വലിയ ആരവങ്ങൾ കോഹ്ലിക്ക് ആയി മുഴക്കി.

Picsart 23 10 19 15 05 12 142

മൂന്ന് പന്ത് എറിഞ്ഞ് കോഹ്ലി 2 റൺസ് മാത്രമെ വിട്ടു കൊടുത്തുള്ളൂ. ഹാർദിക് പാണ്ഡ്യയുടെ പരിക്ക് വലിയ ആശങ്ക ഇന്ത്യക്ക് നൽകും. ബാറ്റു കൊണ്ട് അല്ലെങ്കിൽ പന്ത് കൊണ്ട് വലിയ സംഭാവന ആയിരുന്നു ഹാർദിക് അവസാന മത്സരങ്ങളിൽ നൽകി കൊണ്ടിരുന്നത്. പരിക്ക് സാരമുള്ളതാവില്ല എന്ന പ്രതീക്ഷയിലാണ് ആരാധകരും ഇന്ത്യൻ ടീമും.