ഗിൽ ഇന്ന് അഹമ്മദബാദിലേക്ക്, സുഖം പ്രാപിക്കുന്നു

Newsroom

Picsart 23 10 10 09 25 46 642

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സുഖം പ്രാപിക്കുന്നു‌. താരം ഇന്ന് ചെന്നൈയിൻ നിന്ന് അഹമ്മദബാദിലേക്ക് യാത്ര തിരിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ചികിത്സ അവിടെ ആകും നടക്കുക. ഇന്ത്യ പാകിസ്താൻ പോരാട്ടൻ അഹമ്മദാബാദിലാണ് നടക്കുന്നത്. ആ മത്സരത്തിനു മുമ്പ് ഗിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഗിൽ 23 10 10 22 54 49 902

“ഗിൽ ഇന്ന് ഒരു പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകും. ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ അദ്ദേഹത്തിന്റെ ചികിത്സ അവിടെ തുടരും” അടുത്ത വൃത്തങ്ങളെ ദേശീയ മാധ്യമങ്ങൾ ഉദ്ധരിച്ചു.

ഗില്ലിന് ഡെങ്കിപ്പനി ആയതിനാൽ ഓസ്ട്രേലിയക്ക് എതിരായ മത്സരം നഷ്ടമായിരുന്നു. ഇന്ന് നടക്കുന്ന അഫ്ഗാനെതിരായ മത്സരത്തിലും ഗിൽ കളിക്കുന്നില്ല. താരം ഒരു ദിവസം ആശുപ്രതിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെയാണ് താരം ആശുപത്രി വിട്ടത്.