Picsart 23 10 09 15 46 04 888

ഗിൽ അഫ്ഗാനെതിരെയും കളിക്കില്ല, പാകിസ്താനെതിരെ തിരിച്ചുവരും

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും ശുഭ്മാൻ ഗിൽ കളിക്കില്ല. താരം അഫ്ഗാനിസ്താനെതിരെ കളിക്കില്ല എന്ന് ഇന്ത്യൻ ടീം അറിയിച്ചു. ഡെൽഹിയിലേക്ക് ഗിൽ യാത്രയും ചെയ്യില്ല. ഇനി പാകിസ്താനെതിരായ അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആകും ഗിൽ കളിക്കുക. ഇപ്പോൾ ഗിൽ തന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്.

ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്ക് എതിരെ ഗിൽ കളിച്ചിരുന്നില്ല. അവസാന ഒരു വർഷത്തോളമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ ആണ് ഗിൽ. ഓപ്പണിംഗിൽ രോഹിതും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ ഇന്ത്യക്ക് കരുത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ ഇഷൻ കിഷൻ ആകും അഫ്ഗാനെതിരെയും ആദ്യ ഇലവനിൽ എത്തുക.

Exit mobile version