Picsart 23 10 09 16 10 54 118

ബംഗ്ലാദേശിന് എതിരെയും ബെൻ സ്റ്റോക്സ് കളിക്കില്ല

ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിലും കളിക്കില്ല. ബംഗ്ലാദേശിന് എതിരായ മത്സരവും താരത്തിന് നഷ്ടമാകും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് എതിരെ സ്റ്റോക്സ് കളിച്ചിരുന്നില്ല. ആ മത്സരം ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു.

ഇടുപ്പിന് ഏറ്റ പരിക്കാണ് സ്റ്റോക്സിന് പ്രശ്നമായിരിക്കുന്നത്‌. എത്രയും പെട്ടെന്ന് താരം പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങും എന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. 32 കാരനായ സ്റ്റോക്‌സിനെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് ലോകകപ്പിലേക്ക് തിരഞ്ഞെടുത്തത്, കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സ്റ്റോക്സ് ഈ ലോകകപ്പിൽ ബൗൾ ചെയ്യില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

Exit mobile version