“ഇന്ത്യക്ക് എന്നും മികച്ച ടീമുണ്ടായിരുന്നു, പക്ഷെ ഈ ബൗളിംഗ് നിര അവരെ ഭയപ്പെടുത്തുന്ന ടീമാക്കി” – ഗിൽക്രിസ്റ്റ്

Newsroom

ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ആദം ഗിൽക്രിസ്റ്റ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ത്രയങ്ങളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ നേരിടാൻ ആർക്കും ആകുന്നില്ല എന്നു പറഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യക്ക് എതിരെ ആദ്യം ബാറ്റു ചെയ്യുന്നത് ആകും എല്ലവർക്കും നല്ലത് എന്നും രാത്രി ലൈറ്റിനു കീഴിൽ ഇന്ത്യൻ ബൗളർമാർ ഗംഭീര പ്രകടനമാണ് നടത്തുന്നത് എന്നും ഗില്ലി പ്രശംസിച്ചു.

ഇന്ത്യ 23 11 06 01 46 41 333

“ഇന്ത്യയും ആദ്യം ബാറ്റ് ചെയ്യാൻ ആകും നോക്കുക എന്ന് താൻ കരുതുന്നു. ചെയ്സ് ചെയ്യുന്നതിൽ അവർക്ക് ഒരു ദൗർബല്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. വിരാട് കോഹ്‌ലിയെ പോലെ എക്കാലത്തെയും മികച്ച റൺ ചേസ് കോ-ഓർഡിനേറ്ററാണ് അവർക്കുള്ളത്,” ഗിൽക്രിസ്റ്റ് പറഞ്ഞു.

“ഇന്ത്യൻ ബൗളിംഗ് ആക്രമണം രാത്രി ലൈറ്റിനു കീഴിൽ മാരകമായ ബൗളിംഗ് ആണ് ചെയ്യുന്നത്. സിറാജും ഷമിയും ബുംറയും ഇവരെ ആർക്കും കളിക്കാൻ തന്നെ ആകുന്നില്ല. പകൽ വെളിച്ചത്തിൽ അവർക്കെതിരെ ബാറ്റ് ചെയ്യുന്നത് ആകും കൂടുതൽ ഭേദം. അവർക്ക് എന്നും ശക്തമായ ബാറ്റിംഗ് നിരയുണ്ട്. എന്നാൽ ബൗളിംഗിന്റെ വീര്യമാണ് ഇപ്പോൾ അവരെ ഇപ്പോൾ ഭയപ്പെടുത്തുന്ന ശക്തികൾ ആക്കുന്നത്” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.

“ഇന്ത്യയ്ക്ക് നല്ല സന്തുലിത ബൗളിംഗ് ലൈനപ്പ് ഉണ്ട്. ജഡേജയുടെ കണക്കുകൾ അതിശയിപ്പിക്കുന്നതാണ്. കുൽദീപ് യാദവ്,. പിന്നെ രവി അശ്വിൻ അവസരം കാത്ത് ഇരിക്കുന്നുമുണ്ട്” ഗിൽക്രിസ്റ്റ് പറഞ്ഞു.