പ്രതീക്ഷിച്ച സ്കോര്‍ 260-270, ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പൊരുതുക തന്നെ ചെയ്തു

Sayooj

ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെന്നും തങ്ങളുടെ പ്രകടനത്തെ മാത്രമേ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകുകയുള്ളുവെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍‍ ഫാഫ് ഡു പ്ലെസി. മത്സരത്തില്‍ അവസാന നിമിഷം വരെ ടീം പൊരുതിയിട്ടുണ്ട്. ഈ പിച്ചില്‍ 260 റണ്‍സാണ് പ്രതീക്ഷിച്ചത്, എന്നാല്‍ അത്രയും നേടുവാന്‍ ടീമിനു കഴിഞ്ഞിരുന്നില്ല. 270 റണ്‍സ് നേടാനായിരുന്നുവെങ്കില്‍ ടീമിനു അത് വിജയിക്കാവുന്ന സ്കോറായിരുന്നുവെന്നും ഫാഫ് പറഞ്ഞു.

കെയിന്‍ വില്യംസണിന്റെ ബാറ്റിംഗ് അവിസ്മരണീയമായിരുന്നുവെന്നും ഇത്തരമൊരു ചേസില്‍ ശതകം നേടി അവസാനം വരെ ഒരു ബാറ്റ്സ്മാന്‍ നിന്നാല്‍ കൂടുതലും ആ ടീം ത്നെയാവം ജയിക്കുകയെന്നും ഫാഫ് പറഞ്ഞു. കെയിന്‍ വില്യംസണ്‍ തനിക്ക് വേണ്ട ബൗളര്‍മാരെ തിരഞ്ഞെടുത്താണ് ആക്രമിച്ചത്. ഞങ്ങള്‍ ഈ മത്സരത്തില്‍ പുറത്തെടുത്ത ഊര്‍ജ്ജം അവിശ്വസനീയമാണെന്നും ഇത്തരത്തില്‍ കളിയ്ക്കുവാനാകും ഇനിയുള്ള മത്സരങ്ങളില്‍ ശ്രമിക്കുകയെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.